തെരഞ്ഞെടുപ്പിനു ശേഷം അഖിലേഷിന്റെ ഒരു വിവരവുമില്ല; ഒന്ന് വിളിക്കുക പോലും ചെയ്തില്ലെന്ന് മായാവതി

ലക്‌നൗ: തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതിനു ശേഷം ഒരിക്കല്‍ പോലും അഖിലേഷ് യാദവ് തന്നോട് തരഞ്ഞെടുപ്പ് സംബന്ധമായ ഒരു കാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മായാവതി.

മഹാസഖ്യം തകര്‍ന്നടിഞ്ഞതിനു ശേഷം ഒരു ഫോണ്‍ കോള്‍ പോലും അഖിലേഷ് ചെയ്തിട്ടില്ല. ബിഎസ്പി ജനറല്‍ സെക്രട്ടറി സതീഷ് മിശ്ര അടക്കമുള്ളവര്‍ അഖിലേഷിനോട് തന്നെ വിളിക്കാന്‍ പറഞ്ഞിരുന്നുവെന്നും, എന്നാല്‍ അഖിലേഷ് അത്തരം നിര്‍ദേശങ്ങളെ തള്ളി. പിന്നീട്, താന്‍ അഖിലേഷിനെ അങ്ങോട്ട് വിളിക്കുകയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് തോല്‍വിയിലെ ദുഃഖം താനാണ് ആദ്യം പങ്കുവച്ചതെന്നും അവര്‍ പറഞ്ഞു.

അഖിലേഷിന്റെ പിതാവും ബിഎസ്പി തലവനുമായ മുലായം സിംഗ് യാദവിനെയും മായാവതി രൂക്ഷമായി വിമര്‍ശിച്ചു. പഴയ കേസുകളില്‍ തന്നെ കുടുക്കാന്‍ മുലായം ശ്രമിച്ചെന്നും 2000ത്തില്‍ 17 കോടിയുടെ താജ് കൊറിഡോര്‍ കേസില്‍ തന്നെ കുടുക്കാനാണ് മുലായം ഏറെ ശ്രമം നടത്തിയതെന്നും അവര്‍ പറഞ്ഞു.

Top