ഉത്തരവ് അനുസരിക്കാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് മാര്‍ഗമില്ല, പണിമുടക്കിനെതിരായ ഹൈക്കോടതിയില്‍ വിധിയില്‍ ഗവര്‍ണര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെതിരായ ഹൈക്കോടതിയില്‍ വിധിയില്‍ നിലപാട് വ്യക്തമാക്കി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ വേറെ വഴികളില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. പണിമുടക്കുകളിലും മറ്റും ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

സമരം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെ തടയേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് ഹൈക്കോടതി ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. ഭരണ സംവിധാനം തടസ്സപ്പെടുത്തി സമരം ചെയ്യാന്‍ ട്രേഡ് യൂണിയന്‍ നിയമത്തിലും വകുപ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് വിലക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ഈ നിരീക്ഷണം.

പണിമുടക്ക് മൂലം ജീവനക്കാര്‍ക്ക് ജോലിക്ക് ഹാജരാകാന്‍ ബുദ്ധിമുട്ടെങ്കില്‍ അവര്‍ക്ക് വാഹനം ഏര്‍പ്പാടാക്കി നല്‍കണമെന്നും കോടതി വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Top