പോലീസ് മര്‍ദ്ദനത്തിനിരയായ ആ എല്‍ദോ ഞാനല്ലെന്ന് എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി

Eldhose Kunnappally

കൊച്ചി: ഐജി ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പരുക്ക് പറ്റിയ ആ എല്‍ദോ താനല്ലെന്ന് എല്‍ദോസ് കുന്നപ്പള്ളി. പോലീസ് അതിക്രമത്തില്‍ പരുക്കേറ്റ എംഎല്‍എയ്ക്ക് എങ്ങനെയുണ്ട് എന്നറിയാന്‍ നിരവധി ആളുകളാണ് എന്റെ ഫോണിലേയ്ക്കും ഓഫീസിലേയ്ക്കും വിളിച്ചുകൊണ്ടിരിക്കുന്നതെന്നും പരിക്കേറ്റത് തനിക്കല്ല സുഹൃത്തും സിപിഐ എംഎല്‍എയുമായ എല്‍ദോ എബ്രഹാമിനാണെന്നും പെരുമ്പാവൂര്‍ എംഎല്‍എ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പോലീസ് അതിക്രമത്തില്‍ പരുക്കേറ്റ എംഎല്‍എയ്ക്ക് എങ്ങനെയുണ്ട് എന്നറിയാന്‍ നിരവധി ആളുകളാണ് എന്റെ ഫോണിലേയ്ക്കും ഓഫീസിലേയ്ക്കും വിളിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ന് പോലീസ് മര്‍ദ്ദനത്തിനിരയായ ആ എല്‍ദോ ഞാനല്ല,
സുഹൃത്തും സിപിഐ എംഎല്‍എയുമായ എല്‍ദോ എബ്രഹാമാണ്.
വിവരമറിഞ്ഞ് അദ്ദേഹത്തെ ഞാന്‍ വിളിച്ചിരുന്നു ഫോണില്‍ കിട്ടിയില്ല.
സാരമായ പരുക്കുകളൊന്നുമില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.
നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദി.

Top