എല്‍ദോ എബ്രാഹാമിന് പരിക്കേറ്റ സംഭവം; പൊലീസ് നടപടി ദൗര്‍ഭാഗ്യകരമെന്ന് കോടിയേരി

കൊച്ചി: പൊലീസ് ലാത്തിചാര്‍ജില്‍ സിപിഐ എം.എല്‍.എ എല്‍ദോ എബ്രാഹാമിന് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിച്ച് കോടിയേരി ബാലകൃഷ്ണന്‍. സിപിഐ നേതാക്കള്‍ക്കെതിരെ ഉണ്ടായ പൊലീസ് നടപടി ദൗര്‍ഭാഗ്യകരമാണെന്നും, സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും
സിപിഎം സംസ്ഥാന സെക്രട്ടറി കൂടിയായ കോടിയേരി പറഞ്ഞു.

ഇക്കാര്യത്തില്‍ സിപിഎമ്മിനും വേദനയുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ടിന് ശേഷം സര്‍ക്കാര്‍ തീരുമാനം എടുക്കും. സിപിഐയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

Top