തൃശൂരില്‍ ദുരൂഹസാഹചര്യത്തില്‍ വയോധിക മരിച്ചു; ചെറുമകന്‍ കസ്റ്റഡിയില്‍

തൃശൂര്‍: ചേര്‍പ്പ് കടലാശേരിയില്‍ വയോധിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ചെറുമകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കടലാശേരി ഊമന്‍പിള്ളി വീട്ടില്‍ പരേതനായ വേലായുധന്റെ ഭാര്യ കൗസല്യയെ (78) മരിച്ച സംഭവത്തില്‍ ചെറുമകന്‍ ഗോകുല്‍ ആണ് പിടിയിലായത്.

വല്യമ്മ ശരീരത്തില്‍ അണിഞ്ഞിരുന്ന സ്വര്‍ണ വള ലക്ഷ്യമിട്ടാണ് യുവാവ് കൊല നടത്തിയത്. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം കവര്‍ന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

കഴിഞ്ഞ ദിവസമാണ് വയോധികയെ ദുരൂഹ സാഹചര്യത്തില്‍ വീട്ടിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതശരീരത്തില്‍നിന്ന് സ്വര്‍ണവള കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അഞ്ച് മക്കളുള്ള വൃദ്ധ ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. രാത്രിയില്‍ മരണ വിവരമറിഞ്ഞ് എത്തിയപ്പോഴാണ് കൈയിലെ വള കാണാതായ വിവരം ബന്ധുക്കള്‍ ശ്രദ്ധിച്ചത്. പിന്നീട് ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

 

Top