കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊന്ന്, വയോധികന്‍ ആത്മഹത്യ ചെയ്തു

കൊല്ലം: മണ്‍ട്രോതുരുത്തില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. നെന്മേനി സ്വദേശി പുരുഷോത്തമന്‍(75), ഭാര്യ വിലാസിനി(65) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി നടന്ന സംഭവം ഇന്നലെ രാത്രി വൈകിയാണ് ബന്ധുക്കളറിയുന്നത്.

പുരുഷോത്തമന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ദമ്പതികള്‍ക്ക് മക്കളില്ല. പുരുഷോത്തമന്‍ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Top