കോതമംഗലത്ത് വൃദ്ധ ദമ്പതികളെ തലയ്ക്കടിച്ച് വീഴ്ത്തി മോഷണം

എറണാകുളം : കോതമംഗലത്ത് വൃദ്ധ ദമ്പതികളെ തലയ്ക്കടിച്ച് വീഴ്ത്തി മോഷണം നടത്തി. അയിരൂര്‍ പാടത്തെ ജേക്കബ്- ഏലിയാമ്മ ദമ്പതികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടില്‍ നിന്ന് നാലര പവന്റെ രണ്ട് സ്വര്‍ണ്ണമാലകള്‍ നഷ്ടപ്പെട്ടതായി ദമ്പതികള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.

വീടിന്റെ പിന്‍വാതില്‍ കുത്തിപ്പൊളിച്ച് അകത്ത് കയറിയ മോഷണ സംഘം ആദ്യം ജേക്കബിനെ അടിച്ചവശനാക്കി മുറിയില്‍ പൂട്ടിയിട്ടു. ശബ്ദം കേട്ടെത്തിയ ഏലിയാമ്മയെയും സംഘം മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഏലിയാമ്മ ബോധരഹിതയായി. പുലര്‍ച്ചെ ബോധം തെളിഞ്ഞ ഏലിയാമ്മ അയല്‍വാസികളെ വിവരമറിയിക്കുകയുമായിരുന്നു. മുഖംമൂടി ധരിച്ചായിരുന്നു അക്രമികള്‍ എത്തിയത്.

ഡോഗ് സ്‌കോഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ ദമ്പതികളെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top