താങ്കള്‍ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നു; കെജ്രിവാളിന് ആശംസകളുമായി വൃദ്ധ

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ ഒരു വൃദ്ധയ്‌ക്കൊപ്പം നില്‍ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അരവിന്ദ് കെജ്രിവാളിന് അനുഗ്രഹവും ആശംസകളും നേരുകയാണ് വൃദ്ധ. ‘ഡല്‍ഹി മുഖ്യമന്ത്രിയായ താങ്കള്‍ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് വൃദ്ധയായ അമ്മയുടെ അനുഗ്രഹം.

വളരെ നാളായി കെജ്രിവാളിനെ നേരിട്ട് കാണാന്‍ ആഗ്രഹിച്ചിരുന്ന ഇവര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു കണ്ടുമുട്ടിയതും ആശംസകള്‍ നേര്‍ന്നതും. വളരെ ആയാസപ്പെട്ട് വരുന്ന വൃദ്ധയെ കെജ്രിവാള്‍ തന്നെയാണ് കൈപിടിച്ച് വേദിയിലേക്ക് കൂട്ടിക്കൊണ്ട് വരുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ കെജ്രിവാള്‍ തന്നെയാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നതും.

‘ഇന്ന് വൃദ്ധയായ ഒരു അമ്മയില്‍ നിന്നും ആശീര്‍വാദം ലഭിച്ചു’ എന്ന തലക്കെട്ടോടെയാണ് കെജ്രിവാള്‍ ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.അടുത്ത വര്‍ഷം ജനുവരി അവസാനത്തിലോ ഫെബ്രുവരി ആദ്യമോ ആയിരിക്കും ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുക. അടുത്ത അഞ്ച് വര്‍ഷം കൂടി അധികാരം ലഭിച്ചാല്‍ ഡല്‍ഹിയെ ഏറ്റവും വൃത്തിയുള്ള നഗരമാക്കി മാറ്റുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് കെജ്രിവാള്‍ ഉറപ്പ് നല്‍കി.

Top