തെലുങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ ബിജെപിയിലെത്തി

ഹൈദരാബാദ്: തെലുങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദാമോധര്‍ രാജനരസിംഹത്തിന്റെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ പദ്മിനി റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു.ആന്ധ്രാപ്രദേശില്‍ എന്‍ കിരണ്‍ കുമാര്‍ റെഡ്ഡി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു രാജനരസിംഹം. നിലവില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക കമ്മിറ്റിയുടെ ചെയര്‍മാനും കൂടിയാണ്.

ബിജെപി ദേശീയ സെക്രട്ടറി മുരളീധര്‍ റാവുവും സംസ്ഥാന അധ്യക്ഷന്‍ ഡോ. കെ ലക്ഷ്മണും ചേര്‍ന്ന് ഷാള്‍ അണിയിച്ച് പദ്മിനിയെ സ്വീകരിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവില്‍ ആകൃഷ്ടയായാണ് താന്‍ പാര്‍ട്ടിയില്‍ ചേരുന്നതെന്ന് പദ്മിനി റെഡ്ഡി പറഞ്ഞു.

Top