തകര്‍പ്പന്‍ ഫീച്ചറുകളുമായി ലോകത്തിലെ ഏറ്റവും ചെറിയ ഫോണ്‍; എലാരി നാനോ

ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പം പോലുമില്ലാത്ത കുഞ്ഞന്‍ ഫോണ്‍ വരുന്നു. എലാരിയില്‍ നിന്നാണ് ലോകത്തിലെ ഏറ്റവും ചെറിയ ജിഎസ്എം ഫോണ്‍ പുറത്തിറങ്ങിയിരിക്കുന്നത്.

പ്രമുഖ ഇകൊമേഴ്‌സ് കമ്പനിയായ യെര്‍ഹ.കോമാണ് എലാരിയുടെ വരവ് അറിയിച്ചത്. കറുപ്പ്, ഗോള്‍ഡന്‍, സില്‍വര്‍, റോസ് എന്നീ വ്യത്യസ്ത നിറങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്ന ഫോണിന് 3940 രൂപയാണ് ഇന്ത്യയിലെ വില.

വെറും 30 ഗ്രാമാണ് നാനോ ഫോണിന്റെ ഭാരം. 94.4എംഎം X 35.85 എംഎം X 7.6 എംഎം വലിപ്പമാണ് ഇതിനുള്ളത്. 128X96 പിക്‌സലില്‍ ഒരു ഇഞ്ച് ഡിസ്‌പ്ലേയാണ് എലാരി നാനോ ഫോണിലുള്ളത്.

32 എംബി റാമാണ് ഇതില്‍ നല്കിയിരിക്കുന്നത്. 32 എംബി ഇന്റേര്‍ണല്‍ മെമ്മറി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ ഉയര്‍ത്താനാവും.

280 എംഎഎച്ച് ബാറ്ററി, ഡുവല്‍ സിം, എംപി3 പ്ലയര്‍, എഫ്എം റേഡിയോ, വോയിസ് റെക്കോഡിംഗ്, ഫോണ്‍ റെക്കോഡിംഗ്, 3.5 എംഎം ഓഡിയോ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട് തുടങ്ങി അവിശ്വസനീയ സൗകര്യങ്ങളാണ് ഈ കുഞ്ഞന്‍ ഫോണില്‍ ഒരുക്കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ബ്ലൂടൂത്ത് സംവിധാനമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയായി പറയുന്നത്.

Top