2021 എലാന്‍ട്ര N-ലൈന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായി എലാന്‍ട്രയുടെ N-ലൈന്‍ പതിപ്പ് അവതരിപ്പിച്ചു. N-ലൈന്‍ ബാഡ്ജ്, കറുത്ത നിറത്തിലുള്ള ഗ്രില്ല്, അമ്പുകളുടെ ആകൃതിയിലുള്ള എയര്‍ ഇന്റേക്കുകള്‍, ഒആര്‍വിഎമ്മുകള്‍ക്കും സൈഡ് സ്‌കോര്‍ട്ടുകള്‍ക്കുമായി ഗ്ലോസ്സ് ബ്ലാക്ക് ഫിനിഷ്, 18 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയികള്‍, സൂക്ഷ്മമായ ഫോക്‌സ് റിയര്‍ ഡിഫ്യൂസര്‍, ക്രോം ഘടകങ്ങളുള്ള ഇരട്ട ടെയില്‍പൈപ്പുകള്‍ എന്നിവയാണ് എലാന്‍ട്ര N-ലൈനിന്റെ സവിശേഷതകള്‍.

അകത്ത്, എലാന്‍ട്ര N-ലൈനിന് N-സ്‌പോര്‍ട് സീറ്റുകളും സ്റ്റിയറിംഗും, ലെതര്‍ അപ്‌ഹോള്‍സ്റ്ററിക്ക് കോണ്‍ട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗ്, മെമ്മറി ഫംഗ്ഷനുള്ള ഡ്രൈവര്‍ സീറ്റ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, അലോയി പെഡലുകള്‍, ഡ്രൈവ് മോഡ് സെലക്ടര്‍ എന്നിവ ലഭിക്കുന്നു.

ലോവര്‍-സ്പെക്ക് മോഡലുകള്‍ക്ക് 8.0 ഇഞ്ച് ചെറിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും 4.2 ഇഞ്ച് എല്‍സിഡിയുള്ള സ്പോര്‍ടി അനലോഗ് ഡയലുകളും സംയോജിപ്പിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കും. ഹ്യുണ്ടായി എലാന്‍ട്ര N-ലൈനുമായുള്ള വലിയ വ്യത്യാസം ബോണറ്റിനടിയിലാണ്. 1.6 ലിറ്റര്‍ സ്മാര്‍ട്ട്‌സ്ട്രീം ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

204 bhp കരുത്തും 265 Nm torque ഉം എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നു. താല്‍പ്പര്യക്കാര്‍ക്ക് സ്വാഗതാര്‍ഹമായ വാര്‍ത്തകളില്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ആറ് സ്പീഡ് മാനുവലും പാഡ്ലെഷിഫ്റ്ററുകളുള്ള ഏഴ് സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക്കും ഉള്‍പ്പെടുന്നു.

Top