ഒളിമ്പിക്‌സ് വേഗറാണിയായി എലൈന്‍ തോംസണ്‍

ടോക്യോ: ടോക്യോ ഒളിമ്പിക്‌സിലെ വേഗമേറിയ വനിതാതാരമായി ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍. ഇന്നു നടന്ന വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ ഒളിമ്പിക് റെക്കഡോടെയാണ് എലെയ്ന്‍ സ്വര്‍ണം നേടിയത്. 10.61 സെക്കന്‍ഡിലാണ് താരം ഓടിയെത്തിയത്.

33 വര്‍ഷം പഴക്കമുള്ള റെക്കാഡാണ് എലെയ്ന്‍ തകര്‍ത്തത്. 1992ല്‍ ജനിച്ച എലൈന് 29 വയസാണുള്ളത്. റിയോ ഒളിമ്പിക്‌സില്‍ സ്പ്രിന്റ് ഇനങ്ങളില്‍ രണ്ട് സ്വര്‍ണം നേടിയിരുന്നു. കൂടാതെ 4×100 മീറ്റര്‍ റിലേയില്‍ വെള്ളി നേടിയ സംഘത്തിലും ഉണ്ടായിരുന്നു എലൈന്‍.

മൂന്ന് മെഡലുകളും ജമൈക്കക്കാണ്. വനിതകളുടെ 100 മീറ്ററില്‍ മൂന്ന് വനിതകള്‍ തമ്മിലായിരുന്നു മത്സരം. ഷെല്ലി ആന്‍ ഫ്രേസറിനാണ് (10.74) വെള്ളി. ഷെറീക്കാ ജാക്‌സണ്‍ (10.76) വെങ്കലം നേടി. 100 മീറ്ററില്‍ ഷെറീക്കയുടെ വ്യക്തിഗതമായ മികച്ച സമയമാണ് ഒളിമ്പിക്‌സിലേത്.

Top