ബിറ്റ്‌കോയിന് നിയമപരമായ അംഗീകാരം നല്‍കി എല്‍ സാല്‍വദോര്‍

bitcoin

ന്യൂയോര്‍ക്ക്: ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന് നിയമപരമായ അംഗീകാരം നല്‍കി എല്‍ സാല്‍വദോര്‍. ബിറ്റ്‌കോയിന് നിയമപരമായി അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമാണ് എല്‍ സാല്‍വദോര്‍. ഇനിമുതല്‍ യുഎസ് ഡോളറിനൊപ്പം രാജ്യത്ത് സാധനങ്ങളും സേവനങ്ങളും വാങ്ങാന്‍ പൗരന്മാര്‍ക്ക് ബിറ്റ്‌കോയിനും ഉപയോഗിക്കാമെന്ന് എല്‍ സാല്‍വദോര്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ഇതോടൊപ്പം സര്‍ക്കാരിന്റെ ഡിജിറ്റല്‍ കറന്‍സിയായ സി വോലറ്റായ ഷിവോയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓരോ പൗരനും 30 ഡോളര്‍ വീതം ബിറ്റ്‌കോയിനില്‍ നല്‍കുമെന്ന് പ്രസിഡന്റ് നയിബ് ബുകെലെ വ്യക്തമാക്കി. വോലറ്റായയില്‍ ബിറ്റ്‌കോയിന്‍ ഡോളറിലേക്ക് മാറ്റി പിന്‍വലിക്കാന്‍ സൗകര്യമുളള എടിഎമ്മുകളും രാജ്യത്ത് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ചു കഴിഞ്ഞു.

പരമാവധി ബിറ്റ്‌കോയിന്‍ ഡോളറില്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാരിന്റെ പുതിയ ലക്ഷ്യം. എല്‍ സാല്‍വദോര്‍ സമ്പദ്‌വ്യവസ്ഥയില്‍ വലിയ സ്വാധീനമുളള വിഭാഗമാണ് പ്രവാസികള്‍. ഇവരില്‍ നിന്ന് നാട്ടിലേക്ക് എത്തുന്ന പ്രവാസിപ്പണം സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. ഇത്തരത്തിലുളള പ്രവാസിപ്പണം അയയ്ക്കുമ്പോഴുളള വലിയ കമ്മീഷന്‍ തുക ബിറ്റ്‌കോയിന്‍ ഡോളര്‍ ഇടപാടിലൂടെ ഇല്ലാതാകും.

വിദേശത്ത് താമസിക്കുന്ന പൗരന്മാര്‍ക്ക് നാട്ടിലേക്ക് ബിറ്റ്‌കോയിന്‍ ഡോളറില്‍ പണം അയയ്ക്കാനും സാധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. മധ്യ അമേരിക്കയിലെ രാജ്യമാണ് എല്‍ സാല്‍വദോര്‍.

Top