El Salvador arrests ex-leader Elias Antonio Saca on fraud charges

സല്‍വദോര്‍: അഴിമതിക്കേസില്‍ എല്‍ സല്‍വദോര്‍ മുന്‍ പ്രസിഡന്റ് ഏലിയാസ് അന്റോണിയോ സാക അറസ്റ്റില്‍. കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് അറസ്റ്റ്. സാക സര്‍ക്കാരിലെ ആറു ഉദ്യോഗസ്ഥരും അറസ്റ്റിലായി.

2004 മുതല്‍ 2009വരെ എല്‍ സല്‍വോദറിന്റെ പ്രസിഡന്റായിരുന്നു സാക. ഫ്രാന്‍സിസ്‌കോ ഫ്‌ളോരെസിന്റെ പിന്‍ഗാമിയായിട്ടാണ് അന്റോണിയോ അധികാരത്തില്‍ എത്തിയത്.

Top