സീസണിലെ രണ്ടാം എൽ ക്ലാസികോ ഇന്ന്; ബാഴ്സയ്ക്ക് നിർണ്ണായകം

മാഡ്രിഡ്‌: ഈ സീസണിലെ രണ്ടാം എൽ ക്ലാസികോ ഇന്ന് നടക്കും. സ്പാനിഷ് സൂപ്പർ കപ്പിന്റെ സെമി ഫൈനലിൽ ആണ് ബാഴ്സലോണയും റയൽ മാഡ്രിഡും നേർക്കുനേർ വരുന്നത്. സൗദി അറേബ്യയിൽ വെച്ചാണ് സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുന്നത്. സാവി വന്നെങ്കിലും സ്ഥിരത കൈവരിക്കാൻ ആവാത്ത ബാഴ്സലോണക്ക് ഈ സൂപ്പർ കപ്പ് നിർണായകമാണ്. ലാലിഗ കിരീട പ്രതീക്ഷ അകന്നതിനാൽ ഈ സീസണിൽ കിരീടത്തിലേക്ക് ഉള്ള ഏറ്റവും നല്ല വഴിയും ബാഴ്സലോണക്ക് ഇതാകും. എന്നാൽ ആഞ്ചലോട്ടിയുടെ കീഴിൽ റയൽ മാഡ്രിഡ് ഈ സീസണ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ബെൻസീമയും വിനീഷ്യസും തന്നെയാകും റയലിന്റെ ഇന്നത്തെ പ്രതീക്ഷ. ഈ സീസണിൽ ഈ അറ്റാക്കിംഗ് കൂട്ടുകെട്ട് അത്ര മികച്ച ഫോമിലാണ് കളിക്കുന്നത്. ഈ വർഷം ആദ്യം നടന്ന എൽ ക്ലാസികോയിൽ റയൽ മാഡ്രിഡ് ആയിരുന്നു വിജയിച്ചിരുന്നത്. അവസാന നാല് എൽ ക്ലാസികോയിലും വിജയം റയൽ മാഡ്രിഡിന് ഒപ്പം ആയിരുന്നു. ഇന്നത്തെ വിജയികൾ നാളെ നടക്കുന്ന അത്ലറ്റിക്കോ മാഡ്രിഡും അത്ലറ്റിക് ബിൽബാവോയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളെ നേരിടും. രാത്രി 12.30ന് നടക്കുന്ന മത്സരം ജിയോ ടി വിയിൽ തത്സമയം കാണാം.

Top