സീസണിലെ ആദ്യ എല്‍ ക്ലാസികോ മത്സരം ഇന്ന്; റയല്‍ ബാഴ്‌സ പോരാട്ടം

സീസണിലെ ആദ്യ എല്‍ ക്ലാസികോ മത്സരം ഇന്ന് രാത്രി 12.30ന് നടക്കും. റയലും ബാഴ്‌സയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ബാഴ്സയുടെ തട്ടകമായ നൗക്യാമ്പില്‍ വച്ചാണ് മത്സരം നടക്കുക.

മത്സരത്തില്‍ 16 കളി കഴിഞ്ഞപ്പോള്‍ 35 വീതം പോയിന്റുമായി രണ്ട് ടീമുകളും ഒപ്പത്തിനൊപ്പം ആണ് ഉള്ളത്. അതുകൊണ്ടു തന്ന ഇന്ന് നടക്കുന്ന റയലിന്റെയും ബാഴ്‌സയുടെയും കളി വളരെ നിര്‍ണായകമാണ്. കാണികളും ആകാംക്ഷയിലാണ്.

ഗോള്‍ വ്യത്യാസത്തില്‍ മുന്‍തൂക്കത്തില്‍ ഒന്നാമത് ബാഴ്സയാണ്. ഈ മത്സരത്തില്‍ ജയിക്കുന്ന ടീമിന് ലാലിഗയിലും ഒന്നാം സ്ഥാനത്ത് എത്താം.

Top