മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡെ സർക്കാർ അധികാരമേറ്റു, ഫഡ്‌നാവിസ്‌ ഉപ മുഖ്യമന്ത്രി

മുംബൈ: വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരമേറ്റു. ദേവേന്ദ്ര ഫട്‍നാവിസ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു. രാജ്ഭവൻ ദർബാർ ഹാളിൽ രാത്രി 7.30 ന് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ബാൽ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ച് കൊണ്ടായിരുന്നു ഏകനാഥ് ഷിൻഡേയുടെ സത്യപ്രതിജ്ഞ.

ട്വിസ്റ്റുകൾക്ക് ഒടുവിവാണ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയാവുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവ് പ്രഖ്യാപിച്ചത്. സർക്കാരിന്റെ ഭാഗമാകില്ലെന്നും ഇത് ഏകനാഥ് ഷിൻഡേയുടെ സർക്കാരാണെന്നുമായിരുന്നു ഫഡ്നാവിസിന്റെ ആദ്യ പ്രഖ്യാപനം. എന്നാൽ, ഫഡ്നാവിസിനോട് ഉപമുഖ്യമന്ത്രിയാകണമെന്ന് ബിജെപി ആവശ്യപ്പെടുകയായിരുന്നു. സർക്കാരിൻറെ ഭാഗമാകണമെന്ന് ദേശീയ നേതാവ് ജെ പി നദ്ദയാണ് ഫഡ്നാവിസിനോട് ആവശ്യപ്പെട്ടത്.

ശിവസേനയിൽ 1980ൽ പ്രവർത്തനം തുടങ്ങിയ ഏകനാഥ്‌ ഷിൻഡേ 2004 മുതൽ തുടർച്ചയായി നാല് തവണ എംഎൽഎയായി. ഉദ്ദവ് സർക്കാരിൻറെ നഗര വികസന മന്ത്രി ആയിരുന്നു ഏകനാഥ്‌ ഷിൻഡേ. ഉദ്ദവ് സർക്കാരിനെ വീഴ്ത്താൻ നേതൃത്വം നൽകിയ ഷിൻഡേ തന്നെ ഇപ്പോൾ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയാണ്.

Top