എക്‌നാഥ് ഖഡ്‌സെ ബിജെപി വിട്ടു; എന്‍സിപിയില്‍ ചേരുമെന്ന്

മുംബൈ: മുതിര്‍ന്ന ബിജെപി നേതാവ് എക്നാഥ് ഖഡ്സെ പാര്‍ട്ടി വിട്ടു. എന്‍സിപിയില്‍ ചേരാനാണ് അദ്ദേഹത്തിന്റെ തീരുമാനം. വെള്ളിയാഴ്ച അദ്ദേഹം എന്‍സിപിയില്‍ ചേരുമെന്ന് എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ അറിയിച്ചു.

അദ്ദേഹത്തോടൊപ്പം നിരവധി ബിജെപി എംഎല്‍എമാരും നേതാക്കളും അണികളും എന്‍സിപിയിലേക്ക് എത്തുമെന്നാണ് സൂചന. 2016ല്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഫഡ്‌നാവിസ് മന്ത്രിസഭയില്‍ നിന്ന് രാജി വെച്ചത് മുതല്‍ ബിജെപിയില്‍ തുടരുന്നതില്‍ ഖഡ്‌സെ അതൃപ്തനായിരുന്നു. മഹാരാഷ്ട്രയിലെ ലേവാ പാട്ടീല്‍ സമുദായത്തിന്റെ നേതാവു കൂടിയാണ് ഖഡ്സെ. മഹാരാഷ്ട്രയില്‍ ബിജെപിയുടെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം.

Top