കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഇ.കെ മാജി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഇകെ മാജി കോവിഡ് 19 ബാധിച്ച് മരിച്ചു. കൊവിഡ് രോഗബാധയേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഡല്‍ഹിയില്‍ വച്ചാണ് മരണത്തിനു കീഴടങ്ങിയത്.

കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ മാജി കൃഷിവകുപ്പ് സെക്രട്ടറി, തിരുവനന്തപുരം കളക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. 1989 ബാച്ച് ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരം കലക്ടര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. അസം സ്വദേശിയാണ്,

 

 

Top