‘ഏക് ലഡ്കി കോ ദേഖാ തോ ഐസാ ലഗാ’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

സോനം കപൂറും രാജ്കുമാര്‍ റാവുവും പ്രധാന കഥാപാത്രങ്ങളാകുന്ന ഏക് ലഡ്കി കോ ദേഖാ തോ ഐസാ ലഗായുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം 2019 ഫെബ്രുവരി 1ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ അനില്‍ കപൂറും ജൂഹി ചൗളയുമാണ് അഭിനയിച്ചിരുന്നത്. റിലീസ് തിയതിക്കൊപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

1942ലെ പ്രണയമാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെങ്കില്‍ 2018ലെ പ്രണയമാണ് രണ്ടാം ഭാഗത്തില്‍ പ്രതിപാദിക്കുന്നത്. ഒരു ഡ്രാമ സിനിമയായാണ് ഏക് ലഡ്കി കോ ദേഖാ തോ ഐസാ ലഗാ ഒരുങ്ങുന്നത്. ഷെല്ലി ചോപ്ര ധാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിധു വിനോദ് ചോപ്രയും രാജ്കുമാര്‍ ഹിറാനിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top