‘Ek Bharat, Shrestha Bharat’ scheme can be unifying force: Narendra Modi

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഐക്യവും യോജിപ്പും ശക്തമാക്കുന്നതിന് ഏക ഭാരത്, ശ്രേഷ്ഠ ഭാരത പദ്ധതി കൂടുതല്‍ മികച്ച രീതിയില്‍ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മോഡിയുടെ റേഡിയോ പരമ്പരയായ മാന്‍ കി ബാത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്തിന്റെ ഐക്യവും യോജിപ്പും ശക്തമാക്കാന്‍ ‘ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത് പദ്ധതിക്ക് സാധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആഭ്യന്തര മുന്‍കരുതലാണ് സാഹോദര്യത്തിന് വേണ്ടത്. രാജ്യത്തിന്റെ ഐക്യവും സംസ്‌കാരവും തുടര്‍ന്നു പോകേണ്ടതുണ്ട്. അതിന് ഏറ്റവും സഹായിക്കുന്ന പദ്ധതിയാണ് ‘ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത്’. മോഡി പറഞ്ഞു.

ദുരന്ത നിവാരണത്തിന് സാര്‍ക്ക് രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ പരിശീലനം സാര്‍ക്ക് രാജ്യങ്ങള്‍ ഒരുമിച്ച് നടത്തണം. പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഇക്കാര്യം ചര്‍ച്ചചെയ്തതായും പ്രധാനമന്ത്രി വ്യക്തമാക്കി.

ആഘോഷങ്ങള്‍ എല്ലാവരും ഇഷ്ടപ്പെടുന്നു. എന്നാല്‍ ആഘോഷ സമയത്ത് പ്രതിസന്ധി ഉണ്ടാകുന്നത് വേദനയായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തമിഴ് നാട്ടില്‍ ആഴ്ച്ചകള്‍ നീണ്ടു നിന്ന വെള്ളപ്പൊക്കത്തെകുറിച്ച് പ്രതിപാതിക്കുകയായിരുന്നു അദ്ദേഹം. ആഗോള താപനത്തെ കുറിച്ച് പരിശോധിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Top