ജോ​സ്.​കെ.​മാ​ണി വി​ട്ടു​വീ​ഴ്ച ചെ​യ്തെ​ങ്കി​ല്‍ ചി​ഹ്ന​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് ഇ.ജെ അഗസ്തി

കോട്ടയം : ജോസ്.കെ.മാണി വിട്ടുവീഴ്ച ചെയ്‌തെങ്കില്‍ ചിഹ്നപ്രശ്‌നം പരിഹരിക്കാമായിരുന്നുവെന്ന് കേരളാ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഇ.ജെ അഗസ്തി. എല്ലാവരും ഇനിയെങ്കിലും വിട്ടുവീഴ്ച ചെയ്യണം. സ്ഥാനാര്‍ഥി തര്‍ക്കത്തില്‍ തന്റെ പേര് വലിച്ചിഴച്ചതില്‍ പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെന്നും അഗസ്തി പറഞ്ഞു.

രണ്ടില അനുവദിക്കണമെങ്കില്‍ പാര്‍ട്ടി ചെയര്‍മാനായി നിലവില്‍ സ്ഥാനമേറ്റെടുത്തിരിക്കുന്ന പി ജെ ജോസഫിന്റെ കത്ത് വേണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിരിക്കുന്നത്. ജോസഫ് എഴുതി നല്‍കിയാല്‍ മാത്രമേ രണ്ടില ചിഹ്നം അനുവദിക്കാന്‍ സാധിക്കൂ. അഞ്ചാം തീയതിക്ക് മുമ്പ് തീരുമാനം എടുത്തില്ലെങ്കില്‍ ജോസ് ടോമിന് സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്നുും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top