കൊടി സുനിയുടെ സെല്ലില്‍ നിന്നു മൊബൈല്‍ ഫോണും കഞ്ചാവും പിടികൂടി

വിയ്യൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ തൃശ്ശൂര്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മുഖ്യ പ്രതി കൊടി സുനിയുടെ സെല്ലില്‍ നിന്നു മൊബൈല്‍ ഫോണും കഞ്ചാവും പിടികൂടി. വെള്ളിയാഴ്ച്ച അതിരാവിലെയാണ് ഇവ കണ്ടെടുത്തത്. തുടര്‍ന്ന് സുനിയെ വിയ്യൂരിലെ അതിസുരക്ഷ ജയിലിക്കിലേക്കു മാറ്റി. ഫോണും മറ്റു വസ്തുക്കളും എവിടെ നിന്നു കിട്ടി എന്നറിയാന്‍ ജയില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. മൊബൈല്‍ ഫോണും സിം കാര്‍ഡും പരിശോധനയ്ക്കായി വിയ്യൂര്‍ പൊലീസിന് കൈമാറി.

Top