ഐന്‍സ്‌റ്റൈന്റെ കത്തുകള്‍ ലേലത്തില്‍ പോയത് 21,492 ഡോളറിന്

ബോസ്റ്റണ്‍: അമേരിക്കയില്‍ വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ഭാര്യക്കും രണ്ട് മക്കള്‍ക്കും എഴുതിയ കത്തുകള്‍ ലേലത്തില്‍ പോയത് 21,492 ഡോളറിന്(13.7 ലക്ഷം രൂപ).

ഭാര്യ മിലേവ മാരിക്കുമായുള്ള വിവാഹ മോചനത്തെ കുറിച്ചും മക്കളായ ഹാന്‍സ്, എഡ്വേര്‍ഡ് എന്നിവരുടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ആശങ്കങ്ങളുമാണ് കത്തില്‍ പങ്കുവെക്കുന്നത്.

1919-ല്‍ എഴുതിയ കത്തിന്റെ ഒരുവശത്ത് ആല്‍ബര്‍ട്ട് എന്നും മറ്റേ ഭാഗത്ത് പപ്പ എന്നുമെഴുതി ഒപ്പുവെച്ചിട്ടുണ്ട്. ഐന്‍സ്‌റ്റൈന്റെ കുടുംബ ജീവിതത്തെക്കുറിച്ചും ശാസ്ത്രസംബന്ധിയായ അറിവിനെ കുറിച്ചും കത്തില്‍ നിന്ന് മനസിലാക്കാമെന്ന് അമേരിക്കയിലെ ആര്‍ആര്‍ ലേലക്കമ്പനി വ്യക്തമാക്കി.

Top