കൊവിഡ് 19; യു.എ.ഇയില്‍ ഒരു ദിവസത്തിനിടെ 18 മരണം

യു.എ.ഇയില്‍ 24 മണിക്കൂറിനകം കൊവിഡ് ബാധിച്ച് മരിച്ചത് 18 പേര്‍ എന്ന് റിപ്പോര്‍ട്ട്.അതേസമയം യു.എ.ഇയില്‍ 3,294 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.അതോടൊപ്പം 3,431 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

1,71,667 കൊവിഡ് പരിശോധനകളാണ് പുതിയതായി രാജ്യത്ത് നടത്തിയത്. ഇതുവരെ 2.88 കോടിയിലധികം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിക്കഴിഞ്ഞു. ഇതുവരെയുള്ള കണക്കുകള്‍  പ്രകാരം യുഎഇയില്‍ 3,61,877 പേര്ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരില്‍ 3,47,366 പേരാണ് ഇതിനോടകം രോഗമുക്തരായത്. ഇതുവരെ 1,073 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 13,438 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്.

Top