പേ വിഷ ബാധയേറ്റ എട്ടുവയസ്സുകാരന് ദിവസങ്ങള്‍ക്ക് ശേഷം ദാരുണാന്ത്യം

stray dog

തിരുവനന്തപുരം: പേ വിഷ ബാധയേറ്റ എട്ടുവയസ്സുകാരന്‍ ദിവസങ്ങള്‍ക്ക് ശേഷം മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ വെമ്പായം സ്വദേശികളായ മണിക്കുട്ടന്‍-റീന ദമ്പതികളുടെ മകനായ അഭിഷേക് ആണ് മരിച്ചത്. ശരീരത്തില്‍ മുറിവുകളോ പാടുകളോ ഇല്ലാത്തതിനാല്‍ മരിയ്ക്കുന്നതിന് തൊട്ടുമുമ്പാണ് പേവിഷ ബാധയേറ്റതായിരിക്കാമെന്ന സംശയമുണ്ടായത്.

ആശുപത്രി അധികൃതര്‍ വിദഗ്ദ ചികിത്സ ലഭ്യമാകുന്ന മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ പറഞ്ഞെങ്കിലും വാഹന സൗകര്യം ലഭിക്കാത്തതിനാല്‍ ബന്ധുക്കള്‍ കുട്ടിയെ വീട്ടിലേക്ക് തന്നെ കൊണ്ടു പോയി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കുട്ടിമരിച്ചു. വെമ്പായം തലയല്‍ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിഷേക്.

ആദ്യം നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും പനിക്കുള്ള മരുന്ന് നല്‍കി തിരിച്ചയച്ചു. വ്യാഴാഴ്ചയോടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കന്യാകുളങ്ങളെ സിഎച്ച്‌സിയില്‍ എത്തിച്ചു. അവിടെയുള്ള ഡോക്ടറാണ് പേവിഷ ബാധയേറ്റതാണെന്ന സംശയം പ്രകടിപ്പിച്ചതും എസ്എടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതും.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ആളുകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി.

Top