ഇടുക്കിയില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഇടുക്കി: വണ്ടിപ്പെരിയാറില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി മഞ്ചുമല സ്വദേശി അന്തോണി രാജിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതിയെ സംഭവ സ്ഥലത്തു എത്തിച്ചു തെളിവെടുപ്പ് നടത്തി. അസം സ്വദേശികളായ തോട്ടം തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

കുട്ടിയെ ഉറക്കി കിടത്തിയ ശേഷം മാതാപിതാക്കള്‍ സമീപത്തെ ലയത്തില്‍ താമസിക്കുന്ന അസം സ്വദേശികളായ കുടുംബത്തെ കാണാന്‍ പോയി. ഈ സമയം കുട്ടിയുടെ അടുത്തെത്തിയ അന്തോണിരാജ് പീഡിപ്പിച്ചെന്നാണ് കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസെത്തി അന്തോണിരാജിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയെ ഇന്ന് പീരുമേട് കോടതിയില്‍ ഹാജരാക്കും.

 

Top