എട്ടു വയസുകാരനെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

deathpenaltyyy

ദുബായ് : എട്ടു വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി.

ജോര്‍ദാന്‍ ബാലനായ ഉബൈദ സെദ്ഖി എന്ന കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ജോര്‍ദാന്‍ സ്വദേശിയായ നിദാല്‍ ഈസ്സ അബ്ദുല്ല അബു അലി(49) എന്നയാള്‍ക്കാണ് വധശിക്ഷ ലഭിച്ചത്.

ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.

ഉബൈദയെ ലൈംഗികതയ്ക്ക് ഉപയോഗിച്ച ശേഷം കൊലപ്പെടുത്തിയതായി പ്രതി നേരത്തെ സമ്മതിച്ചിരുന്നു.

എന്നാല്‍, കുട്ടിയെ തട്ടിക്കൊണ്ടു പോയതല്ലെന്നും, കുട്ടി തന്റെ കൂടെ കാറില്‍ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നുമായിരുന്നു പ്രതിയുടെ മൊഴി.

അതേ സമയം താന്‍ മാനസിക രോഗിയാണെന്നും ചെയ്തു പോയതൊന്നും ഓര്‍മയില്ലെന്നും പ്രതി പിന്നീട് നടന്ന വിചാരണക്കിടെ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ കോടതി ഇതൊന്നും പരിഗണനയില്‍ എടുത്തില്ല. വധശിക്ഷയ്ക്ക് ആരും എതിരല്ലായിരുന്നുവെന്നും ഐക്യകണ്‌ഠേനെയുള്ള തീരുമാനമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

ഉബൈദയുടെ രക്ഷിതാക്കള്‍ക്ക് പ്രതി 21,000 ദിര്‍ഹം നഷ്ടപരിഹാരവും നല്‍കണമെന്ന് കോടതി വിധിച്ചിരുന്നു.

2016 മേയ് 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Top