eight year old boy died and four other injured in shelling and firing by pakistan

jammu kashmir

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കനചക്ക് സെക്ടറിലുണ്ടായ പാക് വെടിവയ്പ്പില്‍ എട്ട് വയസുകാരന്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെ ആര്‍ എസ് പുര സെക്ടറില്‍ ഉണ്ടായ പാക് വെടിവെപ്പില്‍ ഒരു ബി എസ് എഫ് ജവാനും മരിച്ചിരുന്നു.

പാക് ആക്രമണത്തില്‍ മറ്റൊരു ബി എസ് എഫ് ജവാനും പരിക്കേറ്റിട്ടുണ്ട്.ഇന്നലെ രാത്രി രണ്ടു തവണയാണ് മോട്ടോര്‍ ഷെല്ലുകള്‍ അടക്കം ഉപയോഗിച്ച് പാകിസ്താന്‍ ഉന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.

മനുഷ്യര്‍ക്ക് പുറമെ നിരവധി വളര്‍ത്ത് മൃഗങ്ങളും പാക് ഷെല്ലിംഗില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 30 മൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 100 എണ്ണത്തിന് പരിക്കേല്‍ക്കുകയും ചെയ്തു.

ഇന്നലെ രാത്രി തുടങ്ങിയ പാക് വെടിവെപ്പ് ഇന്നും തുടരുകയാണ്. ഇതിനെതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നുണ്ട്.

Top