വേണ നദിയിലൂടെ ബോട്ടില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ത്ഥികളെ കാണാതായി

നാഗ്പൂര്‍: വേണ നദിയില്‍ ബോട്ടില്‍ സഞ്ചരിച്ചിരുന്ന എട്ട് വിദ്യാര്‍ത്ഥികളടങ്ങിയ സംഘത്തിലുണ്ടായിരുന്നവരെ ബോട്ട് മറിഞ്ഞ് കാണാതായി.

ബോട്ടില്‍ വച്ച് സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ വൈകീട്ട് 6.30 ന് ഇവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പുറകെയാണ് വിദ്യാര്‍ത്ഥികളെ കാണാതായത്.

എട്ട് വിദ്യാര്‍ത്ഥികളും മൂന്ന് ജീവനക്കാരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. രണ്ട് ജീവനക്കാരും ഒരു വിദ്യാര്‍ത്ഥിയും രക്ഷപെടുകയുണ്ടായി. ഏഴ് പേര്‍ക്കായുള്ള ദുരന്ത നിവാരണ സേനയുടേയും ഫയര്‍ഫോഴ്‌സിന്റേയും തിരച്ചില്‍ തുടരുകയാണ്.

പിറന്നാള്‍ ആഘോഷത്തിനിടെ വീഡിയോയും സെല്‍ഫിയും എടുക്കുമ്പോള്‍ ബോട്ട് മറിഞ്ഞതാകാം എന്ന നിഗമനത്തിലാണ് പൊലീസ്.

Top