മധ്യപ്രദേശില്‍ അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്ക് ബസുമായി കൂട്ടിയിടിച്ച് എട്ട് മരണം

ഭോപാല്‍: മധ്യപ്രദേശില്‍ അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്ക് ബസുമായി കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു. അപകടത്തില്‍ അന്‍പതോളം പേര്‍ക്കു പരുക്കേറ്റു. മധ്യപ്രദേശിലെ ഗുണയില്‍ ഇന്നലെ രാത്രിയിലായിരുന്നു അപകടം നടന്നത്. മഹാരാഷ്ട്രയില്‍നിന്ന് യുപിയിലേക്കു പോകുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്.

ഇന്നലെ യുപിയിലെ മുസഫര്‍നഗറില്‍ ആറ് അതിഥി തൊഴിലാളികള്‍ ബസിടിച്ച് മരിച്ചിരുന്നു. ലോക്ഡൗണിനിടെ പഞ്ചാബില്‍ കുടുങ്ങിയ െതാഴിലാളികള്‍ ബിഹാറിലേക്കു കാല്‍നടയായി യാത്ര തിരിക്കവേയായിരുന്നു അപകടം.

Top