കോഴിക്കോട് എട്ട് പേര്‍ക്ക് കൂടി നിപ ലക്ഷണങ്ങള്‍

കോഴിക്കോട്: ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി നിപ്പ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു. സമ്പര്‍ക്കപ്പട്ടികയില്‍ 251 പേര്‍ കൂടി ഉള്‍പ്പെടുമെന്ന് ജില്ലാ കലക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഹൈറിസ്‌ക് വിഭാഗത്തിലുള്ളവരുടെ എണ്ണം 32 ആയി. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിപ്പ വാര്‍ഡില്‍ പ്രവേശിച്ചു.

പ്രതിരോധപ്രവര്‍ത്തനം വിലയിരുത്താന്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉന്നതതലയോഗം ഗസ്റ്റ് ഹൗസില്‍ ചേരുകയാണ്. അതേസമയം, നിപ്പയുടെ ഉറവിടം കണ്ടെത്താനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന തുടങ്ങി. നിപ്പ ബാധിച്ച് മരിച്ച 12 വയസുകാരന്‍ മുഹമ്മദ് ഹാഷിമിന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് പരിശോധന.

 

Top