ഗോവയില്‍ ഓക്‌സിജന്‍ കിട്ടാതെ എട്ട് കോവിഡ് രോഗികള്‍ കൂടി മരിച്ചു

പനജി: ഗോവയിലെമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ എട്ട് കോവിഡ് രോഗികള്‍ കൂടി മരിച്ചു. ഓക്‌സിജന്‍ ലഭിക്കാതെ ഈ ആഴ്ച മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ 83 പേരാണ് മരിച്ചത്. പുലര്‍ച്ചെ 2 മുതല്‍ 6 വരെയുള്ള സമയത്താണ് കൂടുതല്‍ രോഗികളും മരിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഓക്‌സിജന്‍ ക്ഷാമമല്ല, കോവിഡ് മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ രാത്രിയില്‍ ഓക്‌സിജന്‍ വിതരണത്തില്‍ തടസം നേരിടുന്നുവെന്ന് മരിച്ചവരുടെ ബന്ധുക്കളും നഴ്‌സുമാരും പറഞ്ഞു. 24 മണിക്കൂറിനിടെ 58 കോവിഡ് രോഗികളാണ് മരിച്ചത്. 33 മൂന്നു പേരും മരിച്ചത് ഗോവ മെഡിക്കല്‍ കോളജിലാണ്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 42% ആണ്.

 

Top