ദുബായില്‍ വീടിന് തീപിടിച്ച് എട്ടുമാസം പ്രായമുള്ള പെണ്‍കുട്ടി മരിച്ചു

ദുബായ്: ദുബായില്‍ വീടിന് തീപിടിച്ച് എട്ടുമാസം പ്രായമുള്ള പെണ്‍കുട്ടി മരിച്ചു. ദുബായിലെ അല്‍ ബാര്‍ഷ ഏരിയയില്‍ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് തീപിടിത്തമുണ്ടായത്.

കുഞ്ഞിനെ ഉറക്കിക്കിടത്തിയ മുറിയിലേക്ക് തീപടരുകയായിരുന്നു. മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മാരിയടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വീട് സന്ദര്‍ശിച്ചു.

Top