ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കര്‍ണാടകയിലെ സഖ്യസര്‍ക്കാര്‍ താഴെവീഴും: യെദ്യുരപ്പ

ബംഗളൂരു: കര്‍ണാടകയിലെ സഖ്യസര്‍ക്കാര്‍ താഴെവീഴുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ബി.എസ്.യെദ്യുരപ്പ. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരായ എട്ട് എം.എല്‍.എമാര്‍ രാജിവയ്ക്കുമെന്നും യെദ്യുരപ്പ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കര്‍ണാടകത്തില്‍ നിന്നും 22 സീറ്റെങ്കിലും ലഭിക്കും. അത് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ തന്നെ സഹായിക്കുമെന്നും യെദ്യുരപ്പ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.കോണ്‍ഗ്രസിന് ദക്ഷിണേന്ത്യയില്‍ വിജയിക്കണമെന്നുണ്ടെങ്കില്‍ കര്‍ണാടകത്തില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധി ധൈര്യം കാട്ടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് കരുത്താകുമെന്ന വാദം തള്ളിയ യെദ്യുരപ്പ ഇത്തവണ ബി.ജെ.പിക്ക് ദക്ഷിണേന്ത്യയില്‍ വമ്പിച്ച നേട്ടമുണ്ടാക്കാനാകുമെന്നും കൂട്ടിച്ചേര്‍ത്തു.

Top