ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ഏറ്റുമുട്ടല്‍ ; എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Maoist

സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍. സംഭവത്തില്‍ എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും ചെയ്തു. ഡിസ്ട്രിക്റ്റ് റിസേര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരെന്നും പൊലീസ് അറിയിച്ചു.തെലങ്കാന അതിര്‍ത്തിയോട് ചേര്‍ന്നുള്ള കിസ്താരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. വനത്തിനുള്ളില്‍നിന്ന് എട്ടുപേരുടെയും മൃതദേഹം കണ്ടെത്തി. മേഖലയില്‍ കൂടുതല്‍ മാവോയിസ്റ്റുകള്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞമാസം 27ന് ഛത്തീസ്ഗഡിലെ ബീജാപുരില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് വ്യാപകമായ പോസ്റ്റര്‍ പ്രചരണവും മാവോയിസ്റ്റുകള്‍ നടത്തിയിരുന്നു.

Top