അബുദാബിയില്‍നിന്നെത്തിയ എട്ട് കോട്ടയം സ്വദേശികള്‍ നിരീക്ഷണത്തില്‍

കോട്ടയം: മേയ് എട്ടിന് അബുദാബിയില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ എട്ട് കോട്ടയം സ്വദേശികളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.ഇവരില്‍ അഞ്ചുപേര്‍ പുരുഷന്മാരും മൂന്നുപേര്‍ സ്ത്രീകളുമാണ്.

തലയോലപ്പറമ്പ് സ്വദേശിയായ 64കാരന്‍, ഇദ്ദേഹത്തിന്റെ ഭാര്യ(56), അമയന്നൂര്‍ സ്വദേശി(40), പനച്ചിക്കാട് സ്വദേശി(39), പള്ളം സ്വദേശി(36), അതിരമ്പുഴ സ്വദേശി(29) അതിരമ്പുഴ സ്വദേശിനി(53), കറുകച്ചാല്‍ സ്വദേശിനി(51) എന്നിവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

സര്‍ക്കാര്‍ സജ്ജീകരിച്ച കോതനല്ലൂര്‍ തൂവാനിസ റിട്രീറ്റ് സെന്ററിലാണ് ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനുള്ള ചുമതല കുറുപ്പുന്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിനാണുള്ളത്. ഇതിനായി രണ്ട് ഹെല്‍ത്ത് വളണ്ടിയര്‍മാരെ നിരീക്ഷണ കേന്ദ്രത്തില്‍ നിയോഗിച്ചിട്ടുള്ളത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എല്ലാ ദിവസവും ഇവിടെ സന്ദര്‍ശനം നടത്തി ആരോഗ്യ സ്ഥിതി വിലയിരുത്തുന്നുണ്ട്

ഭക്ഷണവും മറ്റ് അവശ്യ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നത് മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്താണ്. മാഞ്ഞൂര്‍ വില്ലേജ് ഓഫീസര്‍ക്കാണ് ക്വാറന്റൈന്‍ കേന്ദ്രത്തിന്റെ മേല്‍നോട്ടച്ചുമതല.

മൂന്നു ഗര്‍ഭിണികളും ഇവരില്‍ ഒരാളുടെ മാതാവും ഒരുവയസുള്ള കുട്ടിയും 77 വയസുള്ള സ്ത്രീയുമാണ് വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്ക് പോയത്. ഇവര്‍ക്കെല്ലാം ഹോം ക്വാറന്റൈന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Top