ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി അടക്കമുള്ള എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് മോചനം

ഡല്‍ഹി: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി ഉള്‍പ്പെടെയുള്ള എട്ട് മുന്‍ ഇന്ത്യന്‍ നാവികരെയും വിട്ടയച്ചു. ചാരവൃത്തിയാരോപിച്ചാണ് ഖത്തറില്‍ മലയാളി ഉള്‍പ്പെടെയുള്ള നാവികര്‍ക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. ഇവരില്‍ ഏഴ് പേരും ഇന്ത്യയിലേക്ക് മടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതിനെതിരെ അപ്പീല്‍ നല്‍കിയിരുന്നു. നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇവര്‍ക്ക് മോചനം സാധ്യമായിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് എട്ട് പേര്‍ക്കും ഖത്തറിലെ വിചാരണ കോടതി വധശിക്ഷ വിധിച്ചത്. എന്നാല്‍ മുന്‍ അപ്പീല്‍ പരിഗണിച്ച് അപ്പീല്‍ കോടതി വധശിക്ഷ റദ്ദാക്കി. പകരം ഇവര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവരെ വിട്ടയച്ചുകൊണ്ട് ഖത്തര്‍ അമിര്‍ ഉത്തരവിറക്കുകയായിരുന്നു.

ഓഗസ്റ്റ് 30നാണ് ഇവരെ ഖത്തര്‍ അറസ്റ്റ് ചെയ്തത്. നാവികര്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്ക് വേണ്ടിയും ഇസ്രയേല്‍ ചാര സംഘടനയ്ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചുവെന്നാണ് ഖത്തര്‍ ഉയര്‍ത്തിയിരുന്ന ആരോപണം. ഇറ്റലിയില്‍ നിന്ന് അന്തര്‍വാഹിനി വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യനീക്കം ചോര്‍ത്തി നല്‍കിയെന്നതായിരുന്നു ഇവര്‍ക്കെതിരെ ഖത്തറില്‍ ചുമത്തിയിരുന്ന കുറ്റം.ക്യാപ്റ്റന്‍ നവ് തേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ സൗരവ് വസിഷ്ഠ്, കമാന്റര്‍ പൂര്‍ണേന്ദു തിവാരി, ക്യാപ്റ്റന്‍ ബിരേന്ദ്ര കുമാര്‍ വെര്‍മ, കമാന്റര്‍ സുഗുനാകര്‍ പകല, കമാന്റര്‍ സഞ്ജീവ് ഗുപ്ത, കമാന്റര്‍ അമിത് നാഗ്പാല്‍, സൈലര്‍ രാഗേഷ്, എന്നിവര്‍ ധഹ്‌റ ഗ്ലോബല്‍ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.

Top