Eight coaches of Mahakaushal Express derail near Mahoba in UP

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മഹാകൗശല്‍ എക്സ്പ്രസ് ട്രെയിന്‍ പാളംതെറ്റി. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ മഹോബ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ലഖ്നൗവില്‍ നിന്നും 270 കിലോമീറ്റര്‍ അകലെയുള്ള് കുല്‍പഹാറിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

ട്രെയിനിന്റെ ഏഴ് ബോഗികള്‍ പാളംതെറ്റിയതായാണ് വിവരം. പാളംതെറ്റിയതില്‍ നാലെണ്ണം എസി കോച്ചുകളും മൂന്നെണ്ണം ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുമാണ്. റെയില്‍വേ പോലീസും അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലെ ജബല്‍പൂരിലേക്കുള്ള ട്രെയിനാണിത്.

റെയില്‍വേ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. ത്സാന്‍സി: 05101-1072, ഗ്വാളിയാര്‍: 0751-1072, ബാന്‍ഡ: 05192-1072.

Top