സ്വതന്ത്ര്യ രാജ്യമാകാനുള്ള ശ്രമം, എട്ടു കാറ്റലോണിയന്‍ നേതാക്കളെ കസ്റ്റഡിയില്‍ വിട്ടു

മഡ്രിഡ്: സ്‌പെയിനില്‍ നിന്ന് സ്വതന്ത്ര്യ രാജ്യമാകാനുള്ള ശ്രമങ്ങള്‍ നടത്തിയ എട്ടു കാറ്റലോണിയന്‍ നേതാക്കളെ ചോദ്യം ചെയ്യലിനായി സ്പാനിഷ് ഹൈക്കോടതി കസ്റ്റഡിയില്‍ വിട്ടു.

കലാപത്തിന് പ്രേരിപ്പിക്കല്‍, രാജ്യദ്രോഹം, പൊതുപണം ദുരുപയോഗം എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് ഒമ്പത് കാറ്റലന്‍ നേതാക്കളെയാണ് സ്പാനിഷ് ഹൈകോടതിയില്‍ വിചാരണ ചെയ്തത്.

അതേസമയം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ മുന്‍ കറ്റാലന്‍ പ്രസിഡന്റ് കാര്‍ലെസ് പീജ്മോണ്ടും മറ്റു നാലു പേരും വിചാരണയ്ക്ക് ഹാജരായില്ല.

കഴിഞ്ഞ വെള്ളിയാഴ്ച സ്വാതന്ത്ര്യപ്രഖ്യാപനം വന്ന ഉടനെതന്നെ പീജ്മോണ്ടിനെയും മന്ത്രിമാരെയും മാഡ്രിഡിലെ മരിയാനോ റഹോയ് ഭരണകൂടം ഡിസ്മിസ് ചെയ്തിരുന്നു. കാറ്റലോണിയയില്‍ സ്പാനിഷ് ഭരണകൂടം നിയന്ത്രണം ഏറ്റെടുത്തതോടെ പീജ്മോണ്ടും അദ്ദേഹവും അടുത്ത അനുയായികളും രാജ്യംവിട്ടിരുന്നു. സ്പാനിഷ് സര്‍ക്കാര്‍ ഡിസംബര്‍ 21ന് നടത്തുന്ന തെരഞ്ഞെടുപ്പില്‍ പീജ്മോണ്ടിന്റെ അനുയായികള്‍ മത്സരിക്കുമെന്നു സൂചന നല്‍കിയിട്ടുണ്ട്.

Top