കാബൂള്‍ ഭീകരാക്രമണം: ഈഫല്‍ ടവര്‍ വെളിച്ചമണയ്ക്കുമെന്ന് പാരീസ് മേയര്‍

പാരീസ്: കാബൂളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊലപ്പെട്ടവര്‍ക്ക് ആദരം പ്രകടിപ്പിച്ച് ഈഫല്‍ ടവര്‍ വെളിച്ചമണയ്ക്കും. പാരീസ് മേയര്‍ ആനി ഹിദാല്‍ഗോ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാന്‍ ജനത വീണ്ടും ഭീകരതയുടെ ഇരയായെന്നും ഹിദാല്‍ഗോ പറഞ്ഞു.

കാബൂളിലെ അതീവ സുരക്ഷാ മേഖലയില്‍ താലിബാന്‍ ശനിയാഴ്ച നടത്തിയ കാര്‍ബോംബ് ആക്രമണത്തില്‍ കുറഞ്ഞത് 95 പേര്‍ കൊല്ലപ്പെട്ടിരുന്നു. 158ലധികം പേര്‍ക്കു പരിക്കേറ്റിട്ടുമുണ്ട്.

Top