സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; ഈഫല്‍ ഗോപുരം ഇന്ന് അടച്ചിട്ടു

പാരിസ്: പാരീസില്‍ ഇന്ന് ഈഫല്‍ ഗോപുരം അടച്ചിട്ടു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭ സാധ്യത കണക്കിലെടുത്താണ് സന്ദര്‍ശകരെ അനുവദിക്കാതെ ഗോപുരം ഇന്ന് അടച്ചിട്ടത്. പ്രതിഷേധക്കാരെ നേരിടാന്‍ പാരിസിലുടനീളം 8000ത്തോളം പൊലീസുകാരെയാണ് വിന്യസിച്ചത്. ഗോപുരത്തിന് പുറമേ കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മ്യൂസിയങ്ങളും അടച്ചിട്ടു.

ഇന്ധന വിലവര്‍ധനക്കെതിരെ മൂന്നാഴ്ചയോളം നീണ്ട പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇന്ധന വിലവര്‍ധന പിന്‍വലിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തോടെയാണ് സമരക്കാര്‍ പിന്‍വാങ്ങിയത്.

തൊഴിലാളികളെയും വിദ്യാര്‍ഥികളെയും ബാധിക്കുന്ന നയങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ടാണ് വീണ്ടും പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

Top