ഇന്ന് മാസപ്പിറവി കണ്ടില്ല, ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച

കോഴിക്കോട്: കേ​ര​ള​ത്തി​ല്‍ ഈദുല്‍ ഫിത്ര്‍ തിങ്കളാഴ്ച.

ശ​വ്വാ​ല്‍ മാ​സ​പ്പി​റ​വി കാ​ണാ​ത്ത​തി​നാ​ലാ​ണ് ചെ​റി​യ പെ​രു​ന്നാ​ള്‍ തി​ങ്ക​ളാ​ഴ്ച വ​രു​ന്ന​ത്. കോഴിക്കോട് വലിയ ഖാസിയും പാളയം ഇമാമും അറിയിച്ചു.

റംസാൻ 30 പൂർത്തീകരിച്ചാണ് തിങ്കളാഴ്ച ചെറിയ പെരുന്നാൾ. ചെറിയ പെരുന്നാൾ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സഹകരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻട്രുമെന്റ് ആക്ടിന്റെ പരിധിയിൽപ്പെടുന്ന എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാക്കി സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടയുള്ള എല്ലാ സംസ്ഥാന സർക്കാർ ഓഫിസുകൾക്കും പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കും.

Top