വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ഈദുല്‍ഫിത്തര്‍

കോഴിക്കോട്: വ്രതശുദ്ധിയുടെ നിറവില്‍ മുസ്ലിം സമൂഹം ഇന്ന് ഈദുല്‍ഫിത്തര്‍ ആഘോഷിക്കുന്നു. നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാളിനെ വരവേല്‍ക്കുന്നത്.

മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറംപകരുന്നു. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് പെരുന്നാള്‍ സന്തോഷം പങ്കുവെക്കുകയാണ് വിശ്വാസികള്‍. ഇന്ന് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളുമുണ്ട്.

Top