ഈദുല്‍ ഫിത്തര്‍ ജൂണ്‍ 15 ആകാന്‍ സാധ്യതയെന്ന് വാനനിരീക്ഷകര്‍

eid

മനാമ: ജൂണ്‍ 15 വെള്ളിയാഴ്ച ഈദുല്‍ ഫിത്തര്‍ ആകാന്‍ സാധ്യത. സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ വാനനിരീക്ഷകരാണ് ഇക്കാര്യം അറിയിച്ചത്.

ഈ വര്‍ഷം റമദാന്‍ 29 ഉണ്ടാകൂവെന്നാണ് സൂചന. ജൂണ്‍ 14ന് റമദാന്‍ അവസാനിക്കും. വ്യാഴാഴ്ച രാത്രി നിലാവ് കാണപ്പെടുകയും 43 മിനിട്ടോളം നിലാവ് ദൃശ്യമാവുകയും ചെയ്യും. സൗദി അറേബ്യ ഖാസിം യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. അബ്ദുല്ല അല്‍ മിസ്‌നാദ് പറഞ്ഞു. റമദാന്‍ 30 ഉണ്ടാകില്ലെന്ന് വാനനിരീക്ഷകന്‍ ഖാലിദ് അല്‍ സാഖ് പറഞ്ഞു. ജൂണ്‍ 15നായിരിക്കും ഈദുല്‍ ഫിത്തര്‍ എന്ന് അദ്ദേഹവും സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം, ജൂണ്‍ 15ന് ഈദുല്‍ ഫിത്തര്‍ ആരംഭിക്കുന്നതോടെ കുവൈത്തില്‍ ജൂണ്‍ 15,16,17,18,19 തിയതികളില്‍ സര്‍ക്കാര്‍ പൊതുഅവധി ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്.

Top