ഈദിനോടനുബന്ധിച്ച് രാജ്യത്തെ സ്വര്‍ണവിപണിയില്‍ വന്‍ ഉണര്‍വ്

gold rate

ദോഹ: ഈദിനോടനുബന്ധിച്ച് രാജ്യത്തെ സ്വര്‍ണവിപണിയില്‍ വന്‍ ഉണര്‍വ്. സ്വര്‍ണാഭരണ സ്ഥാപനങ്ങള്‍ മുന്നോട്ട് വെച്ച പ്രമോഷന്‍ ഓഫറുകളാണ് വിപണിയിലെ വില്‍പനയില്‍ വര്‍ധനവിന് സഹായിച്ചത്. 30 ശതമാനം വര്‍ധനവാണ് പെരുന്നാളിനോടനുബന്ധിച്ച് സ്വര്‍ണ വിപണിയില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണവിലയിലെ വന്‍ വര്‍ധനവ് വില്‍പനയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. 14 ശതമാനം വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് 150 റിയാലാണ് നിലവില്‍ നിരക്ക്. നേരത്തെ ഇത് 22 കാരറ്റിന് 132 റിയാലായിരുന്നു.

മറ്റു ദിവസങ്ങളെ അപേക്ഷിച്ച് പെരുന്നാള്‍ ദിനങ്ങളില്‍ സ്വര്‍ണ വില്‍പനയില്‍ വലിയ ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ അധികവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളാണെന്നും സ്വര്‍ണാഭരണ ശാല അധികൃതര്‍ വ്യക്തമാക്കി.നാട്ടിലേക്ക് അവധിക്ക് പോകുന്നതിന് മുമ്പായി പ്രവാസികള്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്ന പതിവ് വര്‍ധിച്ചിരിക്കുകയാണ്. ഇവിടെ ലഭ്യമായ സ്വര്‍ണത്തിന്റെ ഗുണമേന്മ ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പണിക്കൂലി ഒഴിവാക്കല്‍, കാഷ് ബാക്ക് ഓഫര്‍, നറുക്കെടുപ്പ്, എക്‌സേഞ്ച് ഓഫറുകള്‍ എന്നിവയാണ് അധിക കടക്കാരും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത്.

Top