ഈജിപ്ത് സൂപ്പര്‍ താരം സലാഹിന് പൗരത്വം നല്‍കി ചെച്‌നിയ

salah

ഷ്യയിലെ വിവാദ പ്രവിശ്യയായ ചെച്‌നിയുടെ പൗരത്വം മുഹമ്മദ് സലാഹിന് സമ്മാനിച്ച് ചെച്നിയുടെ തലവന്‍ റംസാന്‍ കാദിറോവ്. ഈജിപ്ത് താരങ്ങള്‍ക്ക് വേണ്ടി നടത്തിയ വിരുന്നിനിടെയാണ് സലാഹിന് സവിശേഷമായ ആദരം ഒരുക്കിയത്. ഈജിപ്തിനെ ലോകകപ്പിലേക്ക് എത്തിച്ച സൂപ്പര്‍ താരത്തിനായി അപൂര്‍വ ആദരമാണ് ചെച്നി നല്‍കിയത്. പൗരത്വം സ്വീകരിച്ച സലാഹ് ഇതിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

ഇക്കാര്യം റംസാന്‍ കാദിറോവ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. താന്‍ സലാഹിന് ചെച്നിയുടെ പൗരത്വം നല്‍കിയെന്ന് വ്യക്തമാക്കുന്ന ഉത്തരവ് സമ്മാനിച്ചുവെന്നാണ് അദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

പൗരത്വം സ്വീകരിച്ചതിനെ സംബന്ധിച്ച് സലാഹ് മനസ് തുറന്നിട്ടില്ല. ചടങ്ങില്‍ പങ്കെടുക്കുന്ന സലാഹിന്റെയും മറ്റു താരങ്ങളുടെയും വീഡിയോ ചെച്‌നിയ പുറത്ത് വിട്ടു. ഇത് വരും ദിവസങ്ങളില്‍ ഒരു പക്ഷേ വിവാദത്തിന് കാരണമാകുന്നതിന് സാധ്യതയുണ്ട്. റഷ്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top