ഈജിപ്ഷ്യൻ പാരമ്പര്യം അവതരിപ്പിച്ച് ദുബായി എക്സ്പോ

ജിപ്ത്, നിഗൂഢമായ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും കളിത്തൊട്ടിലാണ്. പടുകൂറ്റൻ പിരമിഡുകളും അതിനകത്തുനിന്ന് കണ്ടെടുക്കുന്ന മമ്മികളും പൂർവകാലത്തിന്റെ മറ്റു ശേഷിപ്പുകളും ഓരോ സമയത്തും ഭൂതകാലത്തെ കുറിച്ച വിസ്മയിപ്പിക്കുന്ന അറിവുകളാണ് ലോകത്തിന് പകരുന്നത്. നൂറ്റാണ്ടിലേറെ കാലമായി നടക്കുന്ന പര്യവേക്ഷണങ്ങളിൽ കണ്ടെടുത്തതിലുമേറെ, ഇനിയും ഈജിപ്തിന്റെ മണ്ണിൽ മറഞ്ഞിരിക്കുവെന്നാണ് ചരിത്രാന്വേഷകർ വിശ്വസിക്കുന്നത്.

അറബ് ലോകം ‘മിസ്ർ’ എന്നു വിളിക്കുന്ന ഈ രാജ്യത്തിന്റെ പൈതൃകത്തെ ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കയാണ് എക്‌സ്‌പോ 2020ദുബൈയിലെ പവലിയൻ. ശിലാഫലകങ്ങൾ പാകിയത് പോലുള്ള പുറംമോടിയോടെയാണ് പവലിയൻ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. പൂർവകാലത്തിന്റെ കാഴ്ചകൾ അകത്ത് ഒളിപ്പിച്ചിട്ടുണ്ട് എന്ന സൂചന നൽകി, ശിലാഫലകങ്ങളിൽ ചിത്രങ്ങൾ കോറിയിട്ടുണ്ട്.

ഈത്തപ്പന മരങ്ങളാൽ അലങ്കരിച്ച മുറ്റത്ത് ഈജിപ്തിനെ അറിയാനെത്തുന്നവരുടെ തിരക്ക് എല്ലാ ദിവസവും പ്രകടമാണ്. എക്‌സ്‌പോയിലെ യു.എ.ഇ പവലിയന് മീറ്ററുകൾ മാത്രം അകലത്തിലാണ് ഈ മൂന്നുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. ‘പൈതൃകം ഭാവിയെ ശാക്തീകരിക്കുന്നു’ എന്ന തീമിൽ മൂവായിരം സ്‌ക്വയർ മീറ്റർ വിശലാതയിലാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്. എക്‌സ്‌പോയുടെ ഓപർചുനിറ്റി ഡിസ്ട്രിക്റ്റിന്റെ ഭാഗമായാണിത് സ്ഥിതി ചെയ്യുന്നത്.

 

 

Top