മക്കയില്‍ ഈജിപ്ഷ്യന്‍ ഡോക്ടറെ ആക്രമിച്ച പ്രതി അറസ്റ്റില്‍

perambra

മക്ക: മക്ക നഗരത്തിലെ ഹെല്‍ത്ത് സെന്ററില്‍ സേവനമനുഷ്ടിച്ച ഈജിപ്ഷ്യന്‍ ഡോക്ടറെയും ഭാര്യയെയും ആക്രമിച്ച പ്രതിയെ മക്ക പൊലീസ് അറസ്റ്റ് ചെയ്തു. ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരനാണ് ഡോക്ടറെയും ഭാര്യയെയും ആക്രമിച്ചത്. കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.

മക്ക പൊലീസ് മേധാവി മേജര്‍ ജനറല്‍ ഫഹദ് അല്‍ഉസൈമി ഡോക്ടറുമായി ഫോണില്‍ സംസാരിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പു നല്‍ുകയും ചെയ്തിരുന്നു.

സഹപ്രവര്‍ത്തകന്റെ ആക്രമണത്തില്‍ പരിക്കേറ്റ് അല്‍നൂര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദേശ ഡോക്ടറെ മക്ക പ്രവിശ്യ ആരോഗ്യ വകുപ്പ് മേധാവി ഡോ. വാഇല്‍ മുതൈറും ഉപമേധാവി ഡോ. സരി അസീരിയും കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.

Top