കോവിഡ് ‌19; പ്രമുഖ ഈജിപ്ഷ്യന്‍ നടി രഗ എല്‍ ഗെദാവി മരിച്ചു

കെയ്‌റോ: പ്രമുഖ ഈജിപ്ഷ്യന്‍ നടി രഗ എല്‍ ഗെദാവി കോവിഡ്‌ ബാധിച്ച് മരിച്ചു. 81 വയസ്സായിരുന്നു. വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ ആഴ്ചകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഐ സി യുവില്‍ വെന്റിലേറ്ററില്‍ കഴിയവെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

മെയ് അവസാനത്തിലാണ് ഗെദാവിക്ക് കോവിഡ് ബാധിച്ചത്. തുടര്‍ന്ന് ഇസ്മാഈലിയ്യ പ്രവിശ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

അറബ് ലോകത്ത് പേരെടുത്ത നടിയായിരുന്നു രഗ ഈയടുത്ത് പ്രദര്‍ശിപ്പിച്ച ടി വി പരമ്പരയിലാണ് ഒടുവില്‍ അഭിനയിച്ചത്. 1950കളില്‍ സിനിമയില്‍ എത്തുന്നതിന് മുമ്പ് മോഡല്‍ രംഗത്തായിരുന്നു ശ്രദ്ധ പതിപ്പിച്ചത്. 1958ല്‍ ഗരീബ എന്ന അറബ് സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. 380ലേറെ സിനിമകള്‍ക്ക് പുറമെ ടി വി ഷോകളിലും പരമ്പരകളിലും നാടകങ്ങളിലും അഭിനയിച്ചു.

Top